7639  2 min read

സ്വർണ്ണവായ്പ എടുക്കാൻ ഇനി അഞ്ച് കാരണങ്ങൾ. അറിയൂ സ്വർണ്ണവയ്പയുടെ ഈ നേട്ടങ്ങൾ

 

നമ്മുടെ രാജ്യത്ത് എല്ലാവരും തന്നെ സ്വർണ്ണാഭരണങ്ങൾ വാങ്ങാറുണ്ട്.   വിശേഷാവസരങ്ങളിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നുള്ള വിശ്വാസം ഇന്ത്യക്കാർക്കുണ്ട്. സ്വർണ്ണം ഒരു ഇൻവെസ്റ്റ്മെന്റ് ആയി മാത്രം കാണാതെ പ്രിയപ്പെട്ടവർക്കും മക്കൾക്കും നൽകാൻ സാധിക്കുന്ന ഏറ്റവും മൂല്യമുള്ള സമ്മാനമായും കരുതാറുണ്ട് .

സ്വർണ്ണാഭരണങ്ങൾ ഈടു നൽകി വളരെ എളുപ്പത്തിലും വേഗത്തിലും വായ്പ ലഭിക്കും എന്ന് നിങ്ങൾക്ക് അറിയാമോ!! അത്യാവശ്യഘട്ടങ്ങളിൽ വായ്പ ലഭിക്കാൻ സ്വർണ്ണത്തേക്കാൾ നല്ലൊരു മാർഗം വേറെ ഇല്ല. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി രാജ്യത്ത് വളരെ വേഗം വളരുന്ന ഒരു വായ്പാ മേഖല ആണിത്.
 
  • വേഗത്തിലുള്ള വായ്പ
മറ്റു വായ്പകളെ അപേക്ഷിച്ച് സ്വർണ്ണ വായ്പ വേഗത്തിൽ ലഭിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് പോലുള്ള ബാങ്കുകൾ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വായ്പ തുക അക്കൗണ്ടിൽ ലഭ്യമാക്കുന്നു.
 
  • കുറഞ്ഞ പലിശ നിരക്ക്
നിങ്ങളുടെ സ്വർണ്ണം വായ്പക്ക് സുരക്ഷിതത്വം നൽകുന്നതിനാൽ, മറ്റ് വായ്പകളെ അപേക്ഷിച്ച്, സ്വർണ്ണ വായ്പകള്‍ക്ക് കുറഞ്ഞ പലിശനിരക്കാണ്. പല ധനകാര്യ സ്ഥാപനങ്ങളിലും പല നിരക്ക് ആണെങ്കിലും സൗത്ത് ഇന്ത്യൻ ബാങ്ക് പോലുള്ള ഷെഡ്യൂൾഡ് ബാങ്കുകളിൽ കുറഞ്ഞ പലിശ നിരക്കാണ്.
 
  • ക്രെഡിറ്റ് സ്കോർ
സാധാരണയായി വായ്പ ലഭിക്കാൻ മികച്ച ക്രെഡിറ്റ് സ്കോർ ആവശ്യമാണ്. എന്നാൽ സ്വർണ്ണ വായ്പ നേടാൻ ഉയർന്ന ക്രെഡിറ്റ് സ്കോർ വേണം എന്ന നിബന്ധന ഇല്ല. മാത്രവുമല്ല, വായ്പ തുക കൃത്യമായി തിരിച്ചടക്കുന്നതിലുടെ നിങ്ങൾക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സാധിക്കും.
 
  • ഉയർന്ന മൂല്യം

മറ്റ് വായ്പകളെ അപേക്ഷിച്ച് സ്വർണ്ണപ്പണയത്തിന്   ഉയർന്ന മൂല്യം ലഭിക്കുന്നു. അതായത്, ഒരുലക്ഷം രൂപയുടെ സ്വർണ്ണം പണയം വയ്ക്കുമ്പോൾ 85,000 രൂപ വരെ വായ്പ ലഭിച്ചേക്കാം. എന്നാൽ 1,00,000 രൂപ മൂല്യമുള്ള വസ്തു പണയം വെച്ചാൽ, ഒരുപക്ഷേ, കണക്കാക്കുന്ന മൂല്യത്തിന്റെ പകുതിയേ വായ്പയായി ലഭിക്കാൻ സാധ്യതയുള്ളൂ.

 

  • സുരക്ഷ
പണയം വെച്ച സ്വർണ്ണം ബാങ്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാൽ സ്വർണ്ണം സൂക്ഷിക്കേണ്ട ബാധ്യത ഉടമയ്ക്ക് ഉണ്ടാവുന്നില്ല. വായ്പ അടച്ചു തീരുന്ന ദിവസം തന്നെ ഉടമയ്ക്ക് സ്വർണ്ണം തിരികെ കൈപറ്റുവാനും സാധിക്കും.
 
സ്വർണ്ണ വായ്പയുടെ നേട്ടങ്ങളെ കുറിച്ച് വ്യക്തമായി അറിഞ്ഞില്ലേ! സ്വർണ്ണ വായ്പ എവിടെ നിന്ന് എടുക്കും എന്ന സംശയത്തിലാണോ നിങ്ങൾ? എങ്കിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വർണ്ണ വായ്പ നിങ്ങൾക്ക് നിസ്സംശയം പരിഗണിക്കാവുന്നതാണ്.
 
സൗത്ത് ഇന്ത്യൻ ബാങ്കിലെ സ്വർണ്ണ വായ്‌പാ നടപടിക്രമങ്ങൾ വളരെ ലളിതമാണ് . കുറഞ്ഞ പലിശ നിരക്കും ലളിതമായ നിബന്ധനകളും നടപടിക്രമങ്ങളും SIB ഗോൾഡ് ലോണിനെ കൂടുതൽ ആകർഷകമാക്കുന്നു . പേഴ്സണൽ ആവശ്യങ്ങൾക്ക് മാത്രമല്ല ബിസിനസ്, കാർഷിക ആവശ്യങ്ങൾക്കുമുള്ള സ്വർണ്ണ വായ്പയും സൗത്ത് ഇന്ത്യൻ ബാങ്കിൽ ലഭ്യമാണ്.
 
 
 
 
 
Disclaimer: The article is for information purpose only. The views expressed in this article are personal and do not necessarily constitute the views of The South Indian Bank Ltd. or its employees. The South Indian Bank Ltd and/or the author shall not be responsible for any direct/indirect loss or liability incurred by the reader for taking any financial/non-financial decisions based on the contents and information’s in the blog article. Please consult your financial advisor or the respective field expert before making any decisions.